ശ്രീലങ്കയെ ടെസ്റ്റിൽ ധനഞ്ജയ ഡി സിൽവ നയിക്കും

Newsroom

ശ്രീലങ്കൻ ക്രിക്കറ്റ് അവരുടെ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ബാറ്റർ ധനഞ്ജയ ഡി സിൽവയെ പ്രഖ്യാപിച്ചു. ഇതോടെ മൂന്ന് ഫോർമാറ്റിൽ മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാർ ആകും ശ്രീലങ്കയ്ക്ക് ഉണ്ടാവുക. ബാറ്റർ കുസാൽ മെൻഡിസ് ഏകദിനത്തിലും ഓൾറൗണ്ടർ വനിന്ദു ഹസരംഗയും ടി20യിലും ക്യാപ്റ്റന്മാരായി നിയമിക്കപ്പെട്ടിരുന്നു.

ശ്രീലങ്ക 24 01 04 16 05 48 615

ദിമുത് കരുണരത്നക്ക് പകരമാണ് ധനഞ്ചയ ടെസ്റ്റ് ക്യാപ്റ്റൻ ആയി എത്തുന്നത്. 30 ടെസ്‌റ്റുകളിൽ ശ്രീലങ്കയെ ദിമുത് കരുണരത്‌ന നയിച്ചിരുന്നു. 12 ജയവും 12 തോൽവിയും ആറ് സമനിലയും ആണ് കരുണരത്ന ക്യാപ്റ്റൻ ആയി നേടിയത്. 2019-ൽ ദക്ഷിണാഫ്രിക്കയിൽ ശ്രീലമകയെ ഒരു പരമ്പര വിജയത്തിലേക്ക് അദ്ദേഹം നയിച്ച് അന്ന് ചരിത്രം സൃഷ്ടിച്ചിരുന്നു.