ശ്രീലങ്ക ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ടോപ് ഓർഡർ ബാറ്റർ ഒഷാദ ഫെർണാണ്ടോ ശ്രീലങ്കയുടെ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. ഗാലെയിൽ നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള 16 അംഗ ടീമിൽ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ നിഷാൻ മദുഷ്‌കയ്ക്ക് സ്ഥാനം ലഭിച്ചില്ല.

ഇംഗ്ലണ്ട് പര്യടനത്തിൻ്റെ ഭാഗമായിരുന്ന ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ നിസാല തരക, സീമർ കസുൻ രജിത എന്നിവരെ ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകൾ ഗാലെയിൽ നടക്കും, ആദ്യ മത്സരം സെപ്റ്റംബർ 18 ന് ആരംഭിക്കും.
Sri Lanka Test squad against New Zealand
Dhananjaya de Silva (capt), Dimuth Karunaratne, Pathum Nissanka, Kusal Mendis, Angelo Mathews, Dinesh Chandimal, Kamindu Mendis, Sadeera Samarawickrama, Oshada Fernando, Asitha Fernando, Vishwa Fernando, Lahiru Kumara, Prabath Jayasuriya, Ramesh Mendis, Jeffrey Vandersay, Milan Rathnayake