ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുമ്പ് ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടി നേരിട്ടു. സ്റ്റാർ ലെഗ് സ്പിന്നർ വനിന്ദു ഹസരംഗ ഇടത് ഹാംസ്ട്രിംഗിന് പരിക്കേറ്റതിനാൽ പുറത്തായി. ഞായറാഴ്ച ദംബുള്ളയിൽ ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ബൗളിങ്ങിനിടെ ആണ് ടി20യിലെ ശ്രീലങ്കയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ ഹസരംഗയ്ക്ക് പരിക്കേറ്റത്.

27 കാരനായ താരത്തിന് പകരം അഞ്ച് ഏകദിനങ്ങൾ കളിച്ച താരമായ ദുഷൻ ഹേമന്തയെ വരാനിരിക്കുന്ന പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടി20 ഐ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹസരംഗ രണ്ടാം മത്സരത്തിൽ നാല് വിക്കറ്റ് ഉൾപ്പെടെ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു