മഴ ബാധിച്ച രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡ് ശ്രീലങ്കയെ 113 റൺസിന് തോൽപ്പിച്ച് പരമ്പര 2-0 ന് സ്വന്തമാക്കി. മഴയെത്തുടർന്ന് 37 ഓവറായി ചുരുക്കിയ മത്സരത്തിൽ ന്യൂസിലൻഡ് ശ്രീലങ്കയ്ക്ക് മുന്നിൽ 256 റൺസിന്റെ വിജയലക്ഷ്യം വെച്ചും 63 പന്തിൽ 79 റൺസ് നേടിയ രച്ചിൻ രവീന്ദ്രയുടെയും 52 പന്തിൽ 62 റൺസ് എടുത്ത മാർക് ചാപ്മാൻ്റെയും ബലത്തിൽ ആയിരുന്നു അവർ മികച്ച സ്കോർ ഉയർത്തിയത്. ഡാരിൽ മിച്ചൽ (38), മിച്ചൽ സാൻ്റ്‌നർ (20) എന്നിവരുടെ സംഭാവനകളും ഗുണം ചെയ്തും. 44 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കൻ സ്പിന്നർ മഹേഷ് തീക്ഷണയാണ് ബൗളർമാരിൽ തിളങ്ങിയത്.
മറുപടി ബാറ്റിങിന് ഇറങ്ങിയ, ന്യൂസിലൻഡിൻ്റെ അച്ചടക്കമുള്ള ബൗളിംഗ് ആക്രമണത്തിൽ ശ്രീലങ്കയുടെ ബാറ്റിംഗ് പതറി. 66 പന്തിൽ 64 റൺസുമായി കമിന്ദു മെൻഡിസ് ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും ബാറ്റിംഗ് നിരയിലെ ബാക്കിയുള്ളവർ നിരാശപ്പെടുത്തി. ജേക്കബ് ഡഫിയും വില്യം ഒ റൂർക്കും നാശം വിതച്ചു, ഡഫി 2 വിക്കറ്റും ഒ റൂർക്ക് 3 വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ മിച്ചൽ സാൻ്റ്‌നറും ഒരു നിർണായക വിക്കറ്റ് വീഴ്ത്തി.
ലങ്ക 30.2 ഓവറിൽ 142 റൺസിന് പുറത്തായി.