ഓവൽ ടെസ്റ്റിൻ്റെ നാലാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക 8 വിക്കറ്റിൻ്റെ വിജയം സ്വന്തമാക്കി. ആക്രമണാത്മക ബാറ്റിംഗിലൂടെ പതും നിസ്സാങ്ക ഒരു മാസ്റ്റർ ഇന്നിംഗ്സ് കളിച്ച് ശ്രീലങ്കയെ ജയത്തിലേക്ക് നയിച്ചു. സെപ്തംബർ 9 തിങ്കളാഴ്ച ആദ്യ സെഷനിൽ തന്നെ 125 റൺസ് പിന്തുടരാൻ ശ്രീലങ്കയ്ക്ക് ആയി. 2014 ന് ശേഷം ഇംഗ്ലണ്ടിലെ ശ്രീലങ്കയുടെ ആദ്യ വിജയമാണ്.
ശ്രീലങ്കയ്ക്ക് വിജയിക്കാൻ 125 റൺസ് വേണ്ടിയിരുന്ന രീതിയിലാണ് ദിവസം തുടങ്ങിയത്. ബൗണ്ടറിയോടെ കുശാൽ മെൻഡിസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഗസ് അറ്റ്കിൻസൻ്റെ ബൗളിംഗിൽ ഷൊയ്ബ് ബഷീറിന് ക്യാച്ച് നൽകി അദ്ദേഹം പുറത്തായി. പിറകെ ആഞ്ചലോ മാത്യൂസ് നിസ്സാങ്കയ്‌ക്കൊപ്പം ചേർന്നു,
നിസാങ്ക ആകെ 124 പന്തിൽ നിന്ന് 127 റൺസ് എടുത്തു. 2 സിക്സും 13 ഫോറും നിസാങ്ക അടിച്ചു. മാത്യൂസ് 32 റൺസ് എടുത്ത് പുറത്താകാതെ നിന്നു.
Pathum Nissanka delivered a masterclass in aggressive batting as Sri Lanka secured an emphatic 8-wicket victory over England on Day 4 of the Oval Test. Nissanka’s unbeaten century guided Sri Lanka to a memorable win, their first in England since 2014, as they chased down 125 runs within the first session on Monday, September 9.