ഓസ്ട്രേലിയ ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ 9 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ഇതോടെ ടെസ്റ്റ് പരമ്പര അവർ 2-0ന് തൂത്തുവാരി. ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്സ് ഇന്ന് വെറും 231ന് അവസാനിച്ചിരുന്നു. 75 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 1 വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

20 റൺസ് എടുത്ത ഹെഡിന്റെ വിക്കറ്റാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. 27 റൺസ് എടുത്ത ഖവാജയും 26 റൺസ് എടുത്ത ലബുഷാനെയും പുറത്താകാതെ നിന്ന് അവരെ ജയത്തിലേക്ക് എത്തിച്ചു.
ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 414 റൺസ് നേടിയിരുന്നു. ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 257 റൺസ് മാത്രമായിരുന്നു നേടിയത്.