അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ശ്രീലങ്കൻ ക്രിക്കറ്റിൻ്റെ സസ്പെൻഷൻ എടുത്തു കളഞ്ഞും. ഗവൺമെന്റ് ഇടപെടലിനെ തുടർന്നായിരുന്നു ശ്രീലങ്ക ബോർഡിനെ വിലക്കാനുള്ള തീരുമാനത്തിൽ ഐ സി സി എത്തിയത്. എന്നാൽ ഇപ്പോൾ ഗവൺമെന്റ് ഇടപെടൽ ഇല്ല എന്നും ശ്രീലങ്ക അതിന് പരിഹാരം കണ്ടു എന്നുമുള്ള വിലയിരുത്തലിൽ വിലക്ക് റദ്ദാക്കാൻ തീരുമാനം ആയി.
വിലക്ക് വന്നതിനാൽ ശ്രീലങ്കയ്ക്ക് അണ്ടർ 19 പുരുഷ ലോകകപ്പിൻ്റെ ആതിഥേയാവകാശം നഷ്ടമായിരുന്നു. ഇപ്പോൾ ദക്ഷിണാഫ്രിക്കയിലാണ് ആ ലോകകപ്പ് നടക്കുന്നത്. വിലക്കിയിരുന്നു എങ്കിലും മറ്റു രാജ്യങ്ങളുമായി കരാറിൽ ഏർപ്പെട്ടിരുന്ന മത്സരങ്ങൾ ശ്രീലങ്ക കളിക്കുന്നുണ്ടായിരുന്നു. ഇനി ഐ സി സി ഇവന്റുകളിലും ശ്രീലങ്കയ്ക്ക് കളിക്കാൻ ആകും.