ശ്രീലങ്കയ്ക്ക് എതിരെ അഫ്ഗാൻ പൊരുതി തോറ്റു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്താന് ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ പൊരുതി തോറ്റു. ശ്രീലങ്ക ഉയർത്തിയ 384 എന്ന വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്താൻ 339/6 എന്ന സ്കോർ വരെ എത്തി. അവർ 42 റൺസിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഒരു ഘട്ടത്തിൽ 55-5 എന്ന നിലയിൽ ആയിരുന്ന അഫ്ഗാനിസ്താനെ അസ്മതുള്ളയും നബിയും ചേർന്ന് തിരികെ കളിയിലേക്ക് കൊണ്ടു വന്നത്.

ശ്രീലങ്ക 24 02 09 18 46 05 570

ഇരുവരും അഫ്ഗാനായി സെഞ്ച്വറി നേടി. അസ്മതുള്ള 115 പന്തിൽ നിന്ന് 149 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 6 സിക്സും 13 ഫോറും അദ്ദേഹം അടിച്ചു. നബി 130 പന്തിൽ നിന്ന് 136 റൺസും എടുത്തു.

നേരത്തെ ഓപ്പണർ പതും നിസങ്ക ശ്രീലങ്കയ്ക്ക് ആയി ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാറിയ ഇന്നിംഗ്സ് കണ്ട മത്സരത്തിൽ, ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 381-3 എന്ന സ്കോർ നേടിയിരുന്നു. 210 റൺസുമായി നിസങ്ക പുറത്താകാതെ നിന്നു.

139 പന്തിൽ നിന്നാണ് നിസങ്ക 210 റൺസ് നേടിയത്. 8 സിക്സും 20 ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. അവിഷ്ക ഫെർണാണ്ടോ 88 റൺസും സമരവിക്രമ 45 റൺസും എടുത്ത് നിസങ്കയ്ക്ക് പിന്തുണ നൽകി.

അഫ്ഗാനിസ്താനായി ഫരീദ് അഹ്മദ് 2 വികറ്റ് വീഴ്ത്തി.