രാജസ്ഥാൻ റോയൽസിന് എതിരെ സൺ റൈസേഴ്സിന് കൂറ്റൻ സ്കോർ. ഇന്ന് ഹൈദരാബാദിൽ ആദ്യം ബാറ്റു ചെയ്ത സൺ റൈസേഴ്സ് 20 ഓവറിൽ 286-6 റൺസ് അടിച്ചു കൂട്ടി. ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് ഗംഭീര തുടക്കമാണ് എസ് ആർ എചിന് ഇന്ന് നൽകിയത്.

ആദ്യ 3 ഓവറിൽ 45 അടിച്ച എസ് ആർ എച് പവർ പ്ലേ കഴിയുമ്പോഴേക്ക് 94-1 എന്ന നിലയിൽ എത്തി. അഭിഷേക് 11 പന്തിൽ 24 റൺസ് എടുത്ത് തീക്ഷണയുടെ പന്തിൽ പുറത്തായി.
ട്രാവിസ് ഹെഡ് 31 പന്തിൽ നിന്ന് 67 റൺസ് എടുത്താണ് പുറത്തായത്. 3 സിക്സും 9 ഫോറും അടിച്ചു. ഇതിന് ശേഷം ഇഷാൻ കിഷനും നിതീഷ് റെഡ്ഡിയും ചേർന്ന് ആക്രമണം തുടർന്നു. 15ആം ഓവറിലേക്ക് അവർ 200 കടന്നു.
നിതീഷ് റെഡ്ഡി 15 പന്തിൽ 30 റൺസ് എടുത്ത് തീക്ഷണയുടെ പന്തിൽ ഔട്ട് ആയി. പിറകെ വന്ന ക്ലാസനും അടി തുടർന്നു. ഇഷൻ കിഷൻ 47 പന്തിൽ നിന്ന് 106 റൺസ് എടുത്തു പുറത്താകാതെ നിന്നു. 6 സിക്സും 11 ഫോറും ഇഷൻ കിഷൻ അടിച്ചു. ക്ലാസൻ 14 പന്തിൽ 34 അടിച്ചു.
രാജസ്ഥാൻ നിരയിൽ എല്ലാ ബൗളർമാരും കണക്കിന് പ്രഹരം വാങ്ങി. ജോഫ്രാ അർച്ചർ 4 ഓവറിൽ 76 റൺസ് വഴങ്ങി. ഇഷൻ 45 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.