കെ എൽ രാഹുൽ എല്ലാ മത്സരത്തിലും കളിക്കണം എന്ന് ശ്രീശാന്ത്

Newsroom

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പരമ്പരയിൽ കെഎൽ രാഹുൽ എല്ലാ മത്സരങ്ങളും കളിക്കണം എന്ന് മലയാളി താരം ശ്രീശാന്ത്. തന്റെ സ്ഥിരത നിലനിർത്താൻ അദ്ദേഹം ഓസ്‌ട്രേലിയക്കെതിരായ എല്ലാ മത്സരങ്ങളും കളിക്കുന്നതാണ് നല്ലത് ർന്ന് മുൻ ഇന്ത്യൻ പേസർ പറഞ്ഞു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ രാഹുലിനെ നായകനാക്കി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

ശ്രീശാന്ത് 23 09 19 22 55 50 930

“എല്ലാ ഗെയിമുകളും കളിക്കാനും സ്ഥിരത നിലനിർത്താനും കെ എൽ രാഹുലിനോട് ഞാൻ ആവശ്യപ്പെടും. ലോകകപ്പിൽ ഓസ്‌ട്രേലിയയ്ക്ക് ഇതിനേക്കാൾ മോശമായിരിക്കും കാര്യങ്ങൾ എന്ന് കാണിച്ചു കൊടുക്കുക. അവരുടെ മനോവീര്യം കെടുത്തുക. അതാണ് വേണ്ടത്.” ശ്രീശാന്ത് പറഞ്ഞു. ഞങ്ങൾ തോൽക്കില്ലെന്ന് ഉറപ്പാക്കണം എന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.

“പരമ്പരയിൽ ഓസ്‌ട്രേലിയയ്ക്ക് ഇന്ത്യ ഒര്യ്ക്കി കൊടുക്കുന്ന പിച്ചുകൾ എങ്ങനെ ആയിരിക്കും എന്നാണ് താൻ ഉറ്റു നോക്കുന്നത്.” ശ്രീ പറഞ്ഞു ‌ ബുംറയ്ക്ക് വിശ്രമം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.