പരുക്ക് കാരണം വലയുന്ന ഉമ്രാൻ മാലിക്കിൻ്റെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ പേസർ ശ്രീശാന്ത്. പരിക്ക് കാരണം ഐപിഎൽ 2025 ൽ നിന്ന് പുറത്തായ 25 കാരനായ പേസർ അവസാന സീസണുകളിൽ എല്ലാം പരിക്ക് കാരണം ബുദ്ധിമുട്ടിയിരുന്നു.

“ഓഫ്-സീസണിൽ നിങ്ങൾ ചെയ്യുന്നത് നിർണായകമാണ്. ഇത് ഓൺ-ഫീൽഡ് പ്രയത്നങ്ങളെക്കുറിച്ചല്ല; ഫീൽഡിന് പുറത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളും ഒരുപോലെ പ്രധാനമാണ്,” ശ്രീശാന്ത് പറഞ്ഞു.
“മാച്ച് ഫിറ്റ്‌നസ് പ്രധാനമാണ്. നിങ്ങൾ പതിവായി കളിക്കേണ്ടതുണ്ട്; എപ്പോൾ കഠിനമായി പുഷ് ചെയ്യണം എന്നും എപ്പോൾ പരിശീലന സെഷനുകൾ കുറക്കണം എന്നും എല്ലാം എങ്ങനെ ക്രമീകരിക്കാമെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്രാനിലും മായങ്കിലും എനിക്ക് വിശ്വാസമുണ്ട്. അവരും സ്വയം വിശ്വസിക്കണം. അവർ രാജ്യത്തിനായി കളിക്കും എന്നും അവിടെ നല്ല സംഭാവന ചെയ്യും എന്നും സ്വയം വിശ്വസിക്കണം. അതിനായി പരിശ്രമിക്കണം. ശ്രീശാന്ത് പറഞ്ഞു.