കൊച്ചി ടസ്കേഴ്സ് ഇനിയും ശമ്പളം തന്നിട്ടില്ല എന്ന് ശ്രീശാന്ത്

Newsroom

മുൻ ഐ പി എൽ ടീമായ കൊച്ചി ടസ്കേഴ്സ് ഇനിയും താൻ ഉൾപ്പെടെ പല താരങ്ങൾക്കും വേതനം തന്നിട്ടില്ല എന്ന് ശ്രീശാന്ത്. ആ ടീമിൻ്റെ ഭാഗമായിരുന്ന മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്, യൂട്യൂബിലെ ‘ദ രൺവീർ ഷോ’ എന്ന അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു ശ്രീശാന്ത്.

ശ്രീശാന്ത് 24 05 11 23 13 16 357

“അവർ ധാരാളം പണം നൽകാൻ ഉണ്ട്. അവർ ഇപ്പോഴും പണം നൽകിയിട്ടില്ല. നിങ്ങൾക്ക് മുത്തയ്യ മുരളീധരനെ സമീപിക്കാം, മഹേല ജയവർദ്ധനെയെ വിളിക്കാം, നിങ്ങളുടെ ഷോയിൽ അവർ നിങ്ങളോട് പറയും പണം കിട്ടാനുള്ളത്. മക്കല്ലവും ജഡേജയും ആ ടീമിൽ ഉണ്ടായിരുന്നു” ശ്രീശാന്ത് പറഞ്ഞു.

“ബിസിസിഐ നിങ്ങൾക്ക് പണം നൽകി. ദയവായി ഞങ്ങൾക്ക് തരാനുള്ള പണം നൽകുക. എൻ്റെ കുട്ടികൾ വിവാഹിതരാകുമ്പോഴേക്കും ഞങ്ങൾക്ക് ആ പണം ലഭിക്കുമെന്ന് എനിക്ക് തോന്നുന്നു.” ശ്രീശാന്ത് പറഞ്ഞു.

“ടീം മൂന്ന് വർഷം ഉണ്ടാകേണ്ടതായിരുന്നു, ആദ്യ വർഷത്തിൽ തന്നെ ടീം പിരിച്ചു വിടേണ്ടി വന്നു. ആരും അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു. ഇപ്പോളും താരങ്ങൾ കണ്ടുമുട്ടുമ്പോൾ അതേക്കുറിച്ച് സംസാരിക്കാറുണ്ട്” – അദ്ദേഹം പറഞ്ഞു.