മധ്യനിരയിൽ പുതിയ യുവ താരങ്ങളെ കണ്ടെത്തേണ്ട സമയമായി- ശ്രീകാന്ത്

- Advertisement -

മിഡിൽ ഓർഡറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ പുതിയ യുവ താരങ്ങളെ പരീക്ഷിക്കണം എന്ന് മുൻ ഇന്ത്യൻ താരം ശ്രീകാന്ത്. ഇന്ത്യ ന്യൂസിലാന്റിനോട് 18 റൺസിന് തോറ്റ ശേഷം എഴുതിയ കോളത്തിലാണ് മുൻ ചീഫ് സെലക്ടർ കൂടിയായ ശ്രീകാന്ത് പുതിയ താരങ്ങളെ ഉള്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയത്.

“നമ്മൾ ഇപ്പോഴും ശെരിയായ മിഡിൽ ഓർഡർ സഖ്യത്തിനായുള്ള ശ്രമത്തിലാണ്. റിഷബ് പന്ത് കൊള്ളാം, പക്ഷെ അഞ്ചാം നമ്പറിൽ നമ്മൾ പുതിയ ഒരാളെ കണ്ടെത്തണം.”എന്നാണ് ശ്രീകാന്ത് കുറിച്ചത്. കാർത്തിക്, ജഡേജ, വിജയ് ശങ്കർ എന്നിവയെല്ലാം അഞ്ചാം നമ്പറിൽ പരീക്ഷിച്ചതാണ്, പക്ഷെ അവർ പരാജയമായിരുന്നു. ഒരു പക്ഷെ ഇത് പുതിയ ഒരു യുവ താരത്തെ അഞ്ചാം നമ്പറിൽ പരീക്ഷിക്കാനുള്ള സമയമാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

മാറ്റ് ഹെൻറി നയിച്ച കിവീസ് പേസ് അറ്റാക്കിന് മുന്നിൽ ഇന്ത്യൻ മുൻ നിര വീണപ്പോൾ ജഡേജയും ധോണിയും നടത്തിയ രക്ഷാ പ്രവർത്തനവും തികയാതെ വരികയായിരുന്നു. ധോണിയുടെ വിരമിക്കൽ അടക്കമുള്ള ചർച്ചകൾക്കും ഇന്നലത്തെ ഇന്ത്യയുടെ തോൽവി വഴി വെച്ചിട്ടുണ്ട്.

Advertisement