കൊളംബോ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കുയുടെ ദയനീയ ബാറ്റിംഗ് പ്രകടനം. ഒന്നാം ഇന്നിംഗ്സില്‍ വെറും 124 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആയത്. ദില്‍രുവന്‍ പെരേര അകില ധനന്‍ജയ കൂട്ടുകെട്ടിന്റെ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിനു ശ്രീലങ്ക വിരമാമിടുകയായിരുന്നു.
34.5 ഓവര്‍ മാത്രം പിടിച്ച് നിന്ന സന്ദര്‍ശകര്‍ 124 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 48 റണ്‍സുമായി നായകന്‍ ഫാഫ് ഡു പ്ലെസി ടോപ് സ്കോറര്‍ ആയി. ക്വിന്റണ്‍ ഡിക്കോക്ക് 32 റണ്‍സ് നേടി. അകില ധനന്‍ജയ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ദില്‍രുവന്‍ പെരേര നാല് വിക്കറ്റ് നേടി. രംഗന ഹെരാത്തിനാണ് ഒരു വിക്കറ്റ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
