ആശ്വാസ ജയം നേടാനാകുമോ ശ്രീലങ്കയ്ക്ക്, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു

Sports Correspondent

പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളും കൈവിട്ട് വൈറ്റ് വാഷ് ഒഴിവാക്കുവാനായി അഞ്ചാം മത്സരത്തിനിറങ്ങുന്ന ശ്രീലങ്കയ്ക്ക് കേപ് ടൗണ്‍ ഏകദിനത്തില്‍ ടോസ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ നാല് മത്സരങ്ങളിലും പൊരുതി നോക്കുവാന്‍ പോലും സാധിക്കാതെയാണ് ലങ്ക കീഴടങ്ങിയത്. ലോകകപ്പ് എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ മികച്ച 15 കളിക്കാരെ പോലും ടീമിനു ഇല്ല എന്ന അവസ്ഥയില്‍ നില്‍ക്കുന്ന ടീമിനു ഇന്ന് ജയം നേടിയാല്‍ മാത്രമേ ലോകകപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനാകുള്ളു. ഇതിനു ശേഷം സ്കോട്‍ലാന്‍ഡിനെതിരെ രണ്ട് മത്സരങ്ങള്‍ ടീം കളിക്കുമെങ്കിലും യഥാര്‍ത്ഥ പരീക്ഷണമെന്ന് വിലയിരുത്താവുന്ന ലോകകപ്പിനു മുമ്പുള്ള അവസാന മത്സരം മത്സരം കൂടിയാണിത്.

ശ്രീലങ്ക: അവിശ്ക ഫെര്‍ണാണ്ടോ, ഉപുല്‍ തരംഗ, ഒഷാഡ ഫെര്‍ണാണ്ടോ, കുശല്‍ മെന്‍ഡിസ്, പ്രിയാമല്‍ പെരേര, ധനന്‍ജയ ഡിസില്‍വ, തിസാര പെരേര, ആഞ്ചലോ പെരേര, അകില ധനന്‍ജയ, ഇസ്രു ഉഡാന, ലസിത് മലിംഗ

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡികോക്ക്, എയ്ഡന്‍ മാര്‍ക്രം, ഫാഫ് ഡു പ്ലെസി, റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍, ജെപി ഡുമിനി, ഡ്വെയിന്‍ പ്രിട്ടോറിയസ്, ആന്‍ഡിലെ ഫെഹ്ലുക്വായോ, കാഗിസോ റബാഡ, ആന്‍റിച്ച് നോര്‍ട്ജേ, ലുംഗിസാനി ഗിഡി, ഇമ്രാന്‍ താഹിര്‍