ദക്ഷിണാഫ്രിക്കയില്‍ ജൂലൈ 18ന് നടക്കാനിരിക്കുന്ന 3TC ഫോര്‍മാറ്റ് തടസ്സമില്ലാതെ നടക്കുമെന്ന് അറിയിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും അത് ടൂര്‍ണ്ണമെന്റിന് തടസ്സമാകില്ലെന്നും സോളിഡാരിറ്റി കപ്പ് എന്ന ചാരിറ്റ് മത്സരം നടക്കുമെന്നാണ് ബോര്‍ഡ് അറിയിച്ചത്.
അടച്ചിട്ട സ്റ്റേഡിയത്തിലാവും ടൂര്‍ണ്ണമെന്റ് നടക്കുക. രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ ഉള്ള ഗൗട്ടംഗിലാണ് സെഞ്ചൂറിയണ് സ്ഥിതി ചെയ്യുന്നത്. ജൂണ്‍ 18ന് ടൂര്‍ണ്ണമെന്റ് നടത്തുവാനാണ് ബോര്‍ഡ് ആലോചിച്ചതെങ്കിലും അന്ന് സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ജൂലൈ 18ന് ടൂര്‍ണ്ണമെന്റ് നടത്തുവാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
USD178,000 തുക സമാഹരിക്കുവാന്‍ ബോര്‍ഡിന് ഈ ടൂര്‍ണ്ണമെന്റിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.