മൂന്നാം ദിവസം തന്നെ ടെസ്റ്റ് വിജയിച്ച് ദക്ഷിണാഫ്രിക്ക

Sports Correspondent

ശ്രീലങ്ക നല്‍കിയ 67 റണ്‍സ് വിജയ ലക്ഷ്യം 13.2 ഓവറില്‍ മറികടന്ന് വാണ്ടറേഴ്സ് ടെസ്റ്റും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആദ്യ ടെസ്റ്റിലെ ഇന്നിംഗ്സ് വിജയത്തിന് ശേഷം മികച്ച ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്ക് ഈ മത്സരം മൂന്നാം ദിവസത്തില്‍ തന്നെ സ്വന്തമാക്കാനായത്.

ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് 157 റണ്‍സിനും രണ്ടാം ഇന്നിംഗ്സ് 211 റണ്‍സിനും അവസാനിപ്പിച്ചാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ടീമിന് ചെറിയ വിജയ ലക്ഷ്യം നല്‍കിയത്. എയ്ഡന്‍ മാര്‍ക്രം 36 റണ്‍സും ഡീന്‍ എല്‍ഗാര്‍ 31 റണ്‍സും നേടിയപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെയാണ് ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം ടെസ്റ്റും നേടിയത്.