ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു

Newsroom

Updated on:

വെസ്റ്റിൻഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഇന്ന് അവസാന ദിവസം വെസ്റ്റിൻഡീസ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 201-5 എന്ന നിലയിൽ നിൽക്കവെ ആണ് കളി സമനിലയിൽ പിരിയാൻ തീരുമാനമായത്. നേരത്തെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 173-3 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിന് അയച്ചതായിരുന്നു.

Picsart 24 08 12 08 59 13 729

വെസ്റ്റിൻഡീസിനായി രണ്ടാം ഇന്നിംഗ്സിൽ 92 റൺസുമായി അലിക് അതനീസ് നടത്തിയ പ്രകടനമാണ് നിർണായകമായത്‌. ഹോൾഡർ 31 റൺസുമായി പുറത്താകാതെ നിന്നു.

ആദ്യ ഇന്നിംഗ്സിൽ നേരത്തെ ദക്ഷിണാഫ്രിക്ക 357 റൺസും വെസ്റ്റിൻഡീസ് 233 റൺസും ആയിരുന്നു എടുത്തിരുന്നത്. ഇനി ഇരുവരും തമ്മിൽ ഒരു ടെസ്റ്റ് കൂടെ ലഭിക്കും.