ലിസാഡ് വില്യംസിന്റെ ബൗളിംഗ് മികവ്, കൂറ്റന്‍ ജയവുമായി ദക്ഷിണാഫ്രിക്ക

Sports Correspondent

അയര്‍ലണ്ടിനെതിരെ കൂറ്റന്‍ വിജയവുമായി ദക്ഷിണാഫ്രിക്ക. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച നേരിടേണ്ടി വന്നുവെങ്കിലും റയാന്‍ റിക്കൽടൺ (91), ട്രിസ്റ്റന്‍ സ്റ്റബ്സ് (79) എന്നിവരുടെ ബാറ്റിംഗ് മികവിൽ 271/9 എന്ന പൊരുതാവുന്ന സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനെത്തിയ അയര്‍ലണ്ടിനെ വെറും 132 റൺസിന് എറിഞ്ഞൊതുക്കിയ ദക്ഷിണാഫ്രിക്ക 139 റൺസിന്റെ കൂറ്റന്‍ വിജയം ആണ് കരസ്ഥമാക്കിയത്.

31.5 ഓവറിൽ അയര്‍ലണ്ട് ഓള്‍ഔട്ട് ആകുമ്പോള്‍ 21 റൺസ് നേടിയ ജോര്‍ജ്ജ് ഡോക്രെൽ ആണ് ടോപ് സ്കോറര്‍. ആന്‍ഡ്രൂ ബാൽബിര്‍ണേ, കര്‍ടിസ് കാംഫര്‍ എന്നിവര്‍ 20 റൺസ് നേടി പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലിസാഡ് വില്യംസ് നാലും ലുംഗിസാനി എന്‍ഗിഡി, ബോൺ ഫോര്‍ച്യുന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.