ഏകദിന പരമ്പരക്കായി ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിൽ

Staff Reporter

ഇന്ത്യയുമായുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കായി ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിൽ എത്തി. മൂന്ന് മത്സരങ്ങളുള്ള പരമ്പരക്കായി 16 അംഗ സംഘമാണ് ഇന്ത്യയിൽ എത്തിയത്. മാർച്ച് 12ന് ധരംശാലയിൽ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം. അതെ സമയം ഇന്ത്യൻ ടീം ചൊവ്വാഴ്ച മാത്രമേ ധരംശാലയിൽ എത്തുകയുള്ളൂ.

കൊറോണ വൈറസ് ഭീഷണിയുടെ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ മെഡിക്കൽ ഓഫീസർ ശുഐബ് മഞ്ചര ടീമിനൊപ്പം ഇന്ത്യയിൽ എത്തിയിട്ടുണ്ട്. കരുത്തരായ ഓസ്ട്രേലിയയെ 3-0ന് തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ എത്തുന്നത്. പരമ്പരയിലെ രണ്ടാമത്തെ മത്സരം മാർച്ച് 15ന് ലക്നൗവിൽ വെച്ചും അവസാന മത്സരം മാർച്ച് 18ന് കൊൽക്കത്തയിൽ വെച്ചും നടക്കും.