പാകിസ്ഥാനിൽ ടി20 പരമ്പരക്കൊരുങ്ങി ദക്ഷിണാഫ്രിക്ക

Photo: news18.com
- Advertisement -

പാക്കിസ്ഥാനിൽ ടി20 പരമ്പര കളിക്കാനൊരുങ്ങി ദക്ഷിണാഫ്രിക്ക. മാർച്ചിൽ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യ പര്യടനത്തിന് ശേഷം പാകിസ്ഥാനിൽ ടി20 പരമ്പര കളിക്കാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം. പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളാവും ഉണ്ടാവുക. ഓസ്ട്രേലിയയിൽ നടക്കുന്ന ടി20ലോകകപ്പ് മുൻപിൽ കണ്ടുകൊണ്ടാണ് ദക്ഷിണാഫ്രിക്ക കൂടുതൽ ടി20 മത്സരങ്ങൾ കളിക്കുന്നത്. മാർച്ച് 18നാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യ പരമ്പര അവസാനിക്കുക.

ദക്ഷിണാഫ്രിക്കയുടെ പരമ്പരക്ക് മുന്നോടിയായി സുരക്ഷാ ഉപദേശകനെ ദക്ഷിണാഫ്രിക്ക പാകിസ്ഥാനിലേക്ക് അയക്കും. പാകിസ്ഥാൻ സൂപ്പർ ലീഗ് നടക്കുന്ന സമയത്തോ ബംഗ്ലാദേശിന്റെ പാകിസ്ഥാൻ പര്യടനത്തിന്റെ സമയത്തോ ആവും ദക്ഷിണാഫ്രിക്കയുടെ സുരക്ഷാ ഉപദേശകൻ പാകിസ്ഥാൻ സന്ദർശിക്കുക. ദക്ഷിണാഫ്രിക്ക അവസാനമായി പാകിസ്ഥാനിൽ പര്യടനം നടത്തിയത് 2007ലായിരുന്നു. നിലവിൽ ദക്ഷിണാഫ്രിക്ക 2021 ജനുവരി – ഫെബ്രുവരി മാസങ്ങളിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും പാകിസ്ഥാനിൽ കളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Advertisement