ക്വലാലംപൂരിൽ നടന്ന ആദ്യ സെമിഫൈനലിൽ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയത ദക്ഷിണാഫ്രിക്ക 2025 ലെ ഐസിസി വനിതാ U19 T20 ലോകകപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ആഷ്‌ലി വാൻ വൈക്കിന്റെ ബൗളിംഗ് മികവിൽ ഓസ്‌ട്രേലിയ 105/8 എന്ന സ്കോറിന് ഒതുക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയി. എല്ല ബ്രിസ്കോ ആണ് (27*) ഓസ്ട്രേലിയക്ക് ആയി ബാറ്റു കൊണ്ട് ആകെ തിളങ്ങിയത്.

106 റൺസ് പിന്തുടർന്ന ജെമ്മ ബോത്ത (34), കെയ്‌ല റെയ്‌നെകെ (26) എന്നിവർ ദക്ഷിണാഫ്രിക്കയുടെ ചേസ് എളുപ്പമാക്കി, 11 പന്തുകൾ ബാക്കി നിൽക്കെ അവർ ലക്ഷ്യത്തിലെത്തി. ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക തോൽവിയറിയാതെ തുടരുന്നു ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയെയോ ഇംഗ്ലണ്ടിനെയോ ആകും അവർ നേരിടുക.