ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക, ടീമില്‍ മൂന്ന് മാറ്റങ്ങള്‍

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ നാലാം ഏകദിനത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റണ്‍ ഡിക്കോക്ക് ശ്രീലങ്കയെ ബാറ്റ് ചെയ്യാന്‍ അയയ്ക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളോടെയാണ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ജൂനിയര്‍ ഡാല, കേശവ് മഹാരാജ്, ഹെയിന്‍റിച്ച് ക്ലാസെന്‍ എന്നിവര്‍ കാഗിസോ റബാഡ, തബ്രൈസ് ഷംസി, ഫാഫ് ഡു പ്ലെസി എന്നിവര്‍ക്ക് പകരം കളിക്കും.

ശ്രീലങ്കന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. പ്രഭാത് ജയസൂര്യയ്ക്ക് പകരം ദസുന്‍ ഷനക ടീമില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial