ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൽ കൂട്ടരാജി. താത്കാലിക പ്രസിഡന്റും അഞ്ച് അംഗങ്ങളുമാണ് രാജി സമർപ്പിച്ചത്. കഴിഞ്ഞ അഗസ്റ്റിലാണ് ആക്ടിങ് പ്രസിഡണ്ടായി ബ്രെസ്‌ഫോർഡ് വില്യംസ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ നിലവിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനോടുള്ള സ്നേഹം കൊണ്ടാണ് താൻ രാജിവെക്കുന്നതെന്നും പ്രസിഡണ്ട് അറിയിച്ചിട്ടുണ്ട്. ബോർഡ് അംഗങ്ങളുടെ പ്രവർത്തങ്ങളെ കുറിച്ചുള്ള ആരോപണങ്ങളും അതിനു പുറമെയുള്ള റിപ്പോർട്ടുകളുമാണ് ഇത്തരത്തിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ കൂട്ടരാജിയിൽ എത്തിച്ചത്.
വില്യംസിനെ കൂടാതെ ഡൊണോവൻ മെയ്, ടീബോഗോ സീക്കോ, ആഞ്ചേലോ കരോലിസൺ, ജോൺ മൊകോടി, ദേവൻ ധർമലിംഗം എന്നിവരാണ് രാജി വെച്ച മറ്റു അംഗങ്ങൾ. ആക്ടിങ് പ്രസിഡന്റ് ബ്രെസ്‌ഫോർഡ് വില്യംസ് ബോർഡിൽ നിന്നും മെംബേർസ് കൗൺസിലിൽ നിന്നും രാജി വെച്ചിട്ടുണ്ട്. അതെ സമയം മറ്റു അംഗങ്ങൾ ബോർഡിൽ നിന്ന് മാത്രമാണ് രാജി വെച്ചത്. തുടർന്ന് മെംബേർസ് കൗൺസിലിന്റെ ആക്ടിങ് പ്രസിഡന്റായി റിഹാൻ റിച്ചാർഡ്സിനെ നിയമിച്ചിട്ടുണ്ട്.