ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്ക് സാധ്യത കൽപ്പിച്ച് സ്റ്റെയ്ൻ

Photo: Getty
- Advertisement -

ഭാഗ്യത്തിന്റെ സഹായമുണ്ടെങ്കിൽ സൗത്ത് ആഫ്രിക്കക്ക് ഇംഗ്ളണ്ടിൽ തങ്ങളുടെ കന്നി ലോകകപ്പ് കിരീടം നേടാനാവുമെന്ന് ഡെയ്ൽ സ്റ്റെയ്ൻ. സൗത്ത് ആഫ്രിക്കൻ താരങ്ങളായ ക്വിന്റൺ ഡി കോക്, ഡു പ്ലെസിസ്, റബാഡ എന്നിവരുടെ പ്രകടനം സൗത്ത് ആഫ്രിക്കക്ക് പ്രതീക്ഷ നൽകുന്നുണ്ടെന്നും സ്റ്റെയ്ൻ പറഞ്ഞു.അതെ സമയം ആതിഥേയരായ ഇംഗ്ലണ്ടിനാണ് കൂടുതൽ വിജയ സാധ്യതയെന്നും സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.

ഓപ്പണറായ ഡി കോക് മുതൽ 11 നമ്പറിൽ കളിക്കുന്ന താരങ്ങൾ വരെ മത്സരം ജയിപ്പിക്കാൻ കഴിവുള്ളവരാണെന്നും സ്റ്റെയ്ൻ പറഞ്ഞു. റബാഡയുടെ ഇമ്രാൻ താഹിറും ബൗളിങ്ങിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും യുവ താരം കാഗിസോയിൽ സൗത്ത് ആഫ്രിക്കക്ക് ഒരുപാടു പ്രതീക്ഷകൾ ഉണ്ടെന്നും സ്റ്റെയ്ൻ പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ കളിച്ച 13 ഏകദിന പരമ്പരകാലിൽ 11ഉം ജയിച്ച സൗത്ത് ആഫ്രിക്കക്ക് ഇംഗ്ലണ്ടിൽ കിരീടം ഉയർത്താമെന്നും സ്റ്റെയ്ൻ പറഞ്ഞു.

Advertisement