ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെ, മോശം വെളിച്ചം കളി നേരത്തെ നിർത്തി

Staff Reporter

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിർത്തിയപ്പോൾ ദക്ഷിണാഫ്രിക്ക തകർച്ചയെ നേരിടുകയാണ്. രണ്ട് ഓപ്പണർമാരെയും നഷ്ട്ടമായ ദക്ഷിണാഫ്രിക്ക കളി നിർത്തുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എടുത്തിട്ടുണ്ട്.

ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ എൽഗറിനെ പുറത്താക്കി ഷമി ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് ഉമേഷ് യാദവ് 4 റൺസ് എടുത്ത ഡി കോക്കിനെയും പുറത്താക്കിയതോടെ മത്സരത്തിൽ ഇന്ത്യക്ക് ആധിപത്യം ലഭിച്ചു. ഒരു റൺസ് എടുത്ത ക്യാപ്റ്റൻ ഡു പ്ലെസിയും റൺസ് ഒന്നും എടുക്കാതെ സുബൈർ ഹംസയുമാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ക്രീസിൽ ഉള്ളത്. നിലവിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയേക്കാൾ 488 റൺസിന് പിറകിലാണ്.

നേരത്തെ ഇന്ത്യൻ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 497 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഡബിൾ സെഞ്ചുറി നേടിയ രോഹിത് ശർമയുടെ പ്രകടനവും സെഞ്ചുറി നേടിയ രഹാനെയുടെ പ്രകടനവുമാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടി കൊടുത്തത്.