തായ്‌ജുൽ ഇസ്‌ലാമിന് 5 വിക്കറ്റ്, ദക്ഷിണാഫ്രിക്കയുടെ 6 വിക്കറ്റ് നഷ്ടം

Newsroom

മിർപൂരിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ ബംഗ്ലാദേശ് ശക്തമായി തിരിച്ചുവന്നു, തൈജുൽ ഇസ്ലാമിൻ്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ മികവിൽ അവർ പൊരുതുകയാണ്. നേരത്തെ ആദ്യ ഇന്നിംഗ്സിക് വെറും 106 റൺസിന് ബംഗ്ലാദേശ് പുറത്തായിരുന്നു‌.

Picsart 24 10 21 17 42 04 171

ദക്ഷിണാഫ്രിക്ക ഇന്ന് കളി നിർത്തുമ്പോൾ 140/6 എന്ന നിലയിൽ ആണ്. 200 ടെസ്റ്റ് വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ബംഗ്ലാദേശ് ബൗളറായി തൈജുൽ ഇന്ന് മാറി.

ഇന്ന് ആകെ 16 വിക്കറ്റുകൾ വീണു, ബംഗ്ലാദേശിൽ ഒരു ടെസ്റ്റിൻ്റെ ആദ്യ ദിനത്തിലെ റെക്കോർഡ് ആണിത്. 34 റൺസിൻ്റെ നേരിയ ലീഡും നാല് വിക്കറ്റും ശേഷിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ദിനം ലീഡ് ഉയർത്തേണ്ടതുണ്ട്. 18 റൺസുമായി വരെയെന്നെയും 17 റൺസുമായി വിയാൻ മുൾദറും ആണ് ക്രീസിൽ ഉള്ളത്.