2007ല്‍ തന്നെ ഏകദിന ടീമില്‍ നിന്ന് പുറത്താക്കിയത് ഇപ്പോളും അവിശ്വസനീയമാണെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. താന്‍ ആ വര്‍ഷത്തെ ടോപ് സ്കോറര്‍മാരില്‍ ഒരാളായിരുന്നുവെങ്കിലും തന്നെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കി. അത് അവിശ്വസനീയമായിരുന്നു.
ഓസ്ട്രേലിയയ്ക്കെതിരെ 2007-08 പരമ്പരയില്‍ ഏകദിനത്തില്‍ തന്നെയും ദ്രാവിഡിനെയും പുറത്തിരുത്തുകയായിരുന്നു. അത് തനിക്ക് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. കാരണം താന്‍ 2007ലും ടോപ് സ്കോററര്‍മാരില്‍ ഒരാളായിരുന്നു. എന്നിട്ടാണ് തന്നെ ഒഴിവാക്കുവാനുള്ള തീരുമാനം എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കി.
തനിക്ക് രണ്ട് ഏകദിന പരമ്പരകളില്‍ അവസരം തന്നിരുന്നുവെങ്കില്‍ റണ്‍സ് കണ്ടെത്തി വീണ്ടും തെളിയിക്കാമായിരുന്നുവെങ്കിലും തനിക്ക് അവസരം ലഭിച്ചില്ല. പിന്നീട് അധികം വൈകാതെ 2008 നവംബറില്‍ സൗരവ് ഗാംഗുലി വിരമിക്കല്‍ തീരുമാനം അറിയിക്കുകയായിരുന്നു. താന്‍ വിരമിച്ച ശേഷമുള്ള രണ്ട് ടെസ്റ്റ് പരമ്പരയിലും താന്‍ മികവ് പുലര്‍ത്തുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും സൗരവ് അഭിപ്രായപ്പെട്ടു.
ഇപ്പോളും തനിക്ക് ആറ് മാസം പരിശീലനം നടത്തിയ ശേഷം മൂന്ന് രഞ്ജി മത്സരങ്ങള്‍ കളിച്ചാല്‍ ഇനിയും ഇന്ത്യയ്ക്കായി ടെസ്റ്റില്‍ റണ്‍സ് കണ്ടെത്താനാകുമെന്നാണ് താന്‍ കരുതുന്നതെന്നും താരം വ്യക്തമാക്കി. ആറ് മാസം വേണ്ട വെറും മൂന്ന് മാസം തന്നാലും തനിക്ക് അത് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.