ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ രോഹിത് ശർമ്മയെ ഉൾപെടുത്താത്തതിന്റെ കാരണം വ്യക്തമാക്കി സൗരവ് ഗാംഗുലി

Mumbai Indians Rohit Sharma Ipl
- Advertisement -

ഓസ്ട്രേലിയക്കെതിരായ നിശ്ചിത ഓവർ മത്സരങ്ങളിൽ രോഹിത് ശർമ്മയെ ഉൾപെടുത്തതിന്റെ കാരണം വ്യക്തമാക്കി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഐ.പി.എൽ മത്സരത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മ പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നും അതുകൊണ്ടാണ് ഏകദിന-ടി20 മത്സരങ്ങളിൽ രോഹിത് ശർമ്മയെ ഉൾപെടുത്താതിരുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.

രോഹിത് ശർമ്മ നിലവിൽ 70% മാത്രമാണ് ഫിറ്റ് എന്നും അതുകൊണ്ടാണ് ഏകദിന-ടി20 ടീമുകളിൽ താരത്തെ ഉൾപെടുത്താതിരുന്നതെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ രോഹിത് ശർമ്മയെ ഉൾപെടുത്തിയിരുന്നു.

ഐ.പി.എല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലാണ് രോഹിത് ശർമ്മക്ക് പരിക്കേറ്റത്. തുടർന്ന് താരം പരിക്ക് മാറി മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുകയും ചെയ്തിരുന്നു രോഹിത് ശർമ്മയുടെ മികവിലാണ് ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് ഐ.പി.എൽ കിരീടം ഉയർത്തിയത്.

Advertisement