ഇന്ത്യയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് പ്രതിസന്ധിയിലായ ആഭ്യന്തര ക്രിക്കറ്റ് സീസൺ സാഹചര്യം അനുകൂലമാവുമ്പോൾ ആരംഭിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. എന്നാൽ ആഭ്യന്തര സീസൺ തുടങ്ങാനുള്ള കൃത്യമായ ഒരു തിയ്യതി സൗരവ് ഗാംഗുലി നിർദേശിച്ചിട്ടില്ല. ബി.സി.സി.ഐയുടെ മെമ്പർ അസ്സോസിയേഷനുകൾക്ക് അയച്ച കത്തിലാണ് ഗാംഗുലി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
സാധാരണയായി ഓഗസ്റ്റ് മാസത്തിലാണ് ഇന്ത്യയിൽ ആഭ്യന്തര സീസൺ ആരംഭിക്കുന്നത്. എന്നാൽ കൊറോണ വൈറസ് മൂലം വന്ന പ്രതിസന്ധി കാരണം ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് തുടങ്ങുമെന്ന കാര്യത്തിൽ ബി.സി.സി.ഐക്ക് വ്യക്തത വന്നിട്ടില്ല. നിലവിൽ താരങ്ങളുടെയും ഒഫീഷ്യൽസിന്റെയും സുരക്ഷയും ആരോഗ്യവുമാണ് പ്രധാനമെന്നും എല്ലാ സാഹചര്യങ്ങളും പരിശോധിച്ചതിന് ശേഷം മാത്രമാവും ബി.സി.സി.ഐ ആഭ്യന്തര മത്സരങ്ങൾ നടത്തുകയെന്നും സൗരവ് ഗാംഗുലി പറഞ്ഞു.