ഇന്ത്യൻ ബാറ്റിംഗ് താരം സൗരഭ് തിവാരി പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിൽ ഫെബ്രുവരി 15ന് നടക്കുന്ന മത്സരത്തിൽ അവസാനമായി ജാർഖണ്ഡിന്റെ ജേഴ്സിയിൽ സൗരഭ് തിവാരി ഇറങ്ങും. 2008-ൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ മലേഷ്യയിൽ നടന്ന അണ്ടർ-19 ലോകകപ്പ് ജയിച്ച ടീമിന്റെ ഭാഗമായിരുന്നു സൗരഭ് തിവാരി.
2010-ൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയുള്ള ഐ പി എല്ലിലെ പ്രകടനത്തോടെയാണ് ഏവരുടെയും ശ്രദ്ധ സൗരഭ് നേടിയത്. ആ ഐ പി എൽ സീസണിൽ 419 റൺസ് നേടിയിരുന്നു. 2010 ഒക്ടോബരിൽ ഇന്ത്യക്ക് ആയി അരങ്ങേറ്റം നടത്തി. ഇന്ത്യക്ക് ആയി ആകെ 3 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്.
17 വർഷം നീണ്ട കരിയറിൽ 115 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ താരം കളിച്ചു. 189 ഇന്നിംഗ്‌സുകളിൽ നിന്ന് 47.51 ശരാശരിയിൽ 8030 റൺസ് നേടിയ അദ്ദേഹം ജാർഖണ്ഡിൻ്റെ ടോപ് സ്‌കോററാണ്. 22 സെഞ്ച്വറിയും 34 അർധസെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.
ഐ പി എല്ലിൽ ആകെ 28.73 ശരാശരിയിലും 120 സ്‌ട്രൈക്ക് റേറ്റിലും 1494 റൺസ് നേടിയിട്ടുമുണ്ട്.