റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഓൾറൗണ്ടർ സോഫി ഡിവൈൻ വരാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) സീസണിൽ നിന്ന് വിട്ടുനിൽക്കും. ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കാൻ തീരുമാനിച്ചതായി സോഫി ഡിവൈൻ ഇന്ന് പ്രഖ്യാപിച്ചു. ന്യൂസിലൻഡിൽ നടന്ന സൂപ്പർ സ്മാഷിൽ നിന്നും ഡിവൈൻ പിന്മാറി.
35 കാരിയായ ഡിവൈൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു പ്രധാന താരമാണ് ഏകദേശം 300ഓളം മത്സരങ്ങൾ അവർ ന്യൂസിലൻഡിനായി കളിച്ചിട്ടുണ്ട്. ആർസിബിക്ക് ഈ വാർത്ത വലിയ തിരിച്ചടിയാണ്. WPL കിരീടം നിലനിർത്താൻ ശ്രമിക്കുന്ന ആർ സി ബിക്ക് സോഫി ഡിവൈൻ പകരം അതേ മികവുള്ള ഒരു താരത്തെ കണ്ടെത്താൻ ആയേക്കില്ല.