ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാനയും ദീപ്തി ശർമ്മയും 2024 ലെ ഐസിസി വനിതാ ഏകദിന ടീമിൽ ഇടം നേടി. 13 മത്സരങ്ങളിൽ നിന്ന് നാല് സെഞ്ച്വറികളും മൂന്ന് അർദ്ധസെഞ്ച്വറികളുമടക്കം 747 റൺസ് നേടിയ മന്ദാനയാണ് 2024 വർഷം ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടിയത്.
13 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകൾ വീഴ്ത്തി ദീപ്തി ശർമ്മ തന്റെ ഓൾറൗണ്ട് മികവ് കഴിഞ്ഞ വർഷം പ്രകടിപ്പിച്ചുരുന്നു. ബാറ്റിംഗിൽ 186 റൺസും അവൾ ഇന്ത്യക്ക് ആയി സംഭാവന ചെയ്തു.
697 റൺസ് കഴിഞ്ഞ വർഷം നേടിയ ദക്ഷിണാഫ്രിക്കക്കാരി ലോറ വോൾവാർഡിനെ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയുടെ ചാമാരി അത്തപത്തു, വെസ്റ്റ് ഇൻഡീസിന്റെ ഹെയ്‌ലി മാത്യൂസ്, ഓസ്‌ട്രേലിയയുടെ ആഷ്‌ലീ ഗാർഡ്‌നർ, അന്നബെൽ സതർലാൻഡ്, ഇംഗ്ലണ്ടിന്റെ ആമി ജോൺസ്, സോഫി എക്ലെസ്റ്റോൺ, കേറ്റ് ക്രോസ്, ദക്ഷിണാഫ്രിക്കയുടെ മാരിസാൻ കാപ്പ് എന്നിവരാണ് മറ്റ് കളിക്കാർ.
ICC Women’s ODI Team of the Year 2024: Smriti Mandhana (India), Laura Wolvaardt (South Africa), Chamari Athapaththu (Sri Lanka), Hayley Matthews (West Indies), Marizanne Kapp (South Africa), Ashleigh Gardner (Australia), Annabel Sutherland (Australia), Amy Jones (England), Deepti Sharma (India), Sophie Ecclestone (England), Kate Cross (England)