സ്മൃതി മന്ദാന എകദിന റാങ്കിംഗിൽ 2ആമത്, ടി20യിൽ മൂന്നാം സ്ഥാനത്തും

Newsroom

Smriti Mandhana

ഐസിസിയുടെ ഏറ്റവും പുതിയ വനിതാ താരങ്ങളുടെ റാങ്കിംഗിൽ ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ സ്മൃതി മന്ദാന ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഓസ്‌ട്രേലിയയ്ക്കും വെസ്റ്റിൻഡീസിനുമെതിരായ മിന്നുന്ന പ്രകടനത്തെത്തുടർന്ന് മന്ദാന ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്കും ടി20 റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്കും ഉയർന്നു. പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഐസിസി വനിതാ ചാമ്പ്യൻഷിപ്പ് പരമ്പരയിലെ അവസാന ഏകദിനത്തിൽ 105 റൺസ് മന്ദാന നേടിയിരുന്നു. നവി മുംബൈയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 ഐയിൽ നിർണായകമായ 54 റൺസും അവർ നേടി.

Smriti Mandhana

മറ്റ് ഇന്ത്യൻ താരങ്ങളും ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. ഇന്ത്യയുടെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ടി20 ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം നേടി, ടി20 ഐ ഓപ്പണറിൽ 73 റൺസ് നേടിയ ജെമിമ റോഡ്രിഗസ് ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി. T20I ബൗളിംഗ് റാങ്കിംഗിൽ ദീപ്തി ശർമ്മ രണ്ടാം സ്ഥാനത്തെത്തി. അരുന്ധതി റെഡ്ഡി ഏകദിന ബൗളിംഗ് റാങ്കിംഗിൽ 48 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 51-ാം സ്ഥാനത്തെത്തി. ൽ