ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുക ഇന്ത്യൻ ടീം മാനേജ്‌മെന്റിന് കടുപ്പമേറിയ ചുമതല ആയിരിക്കും ർന്ന് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത്. ഇന്ത്യയിൽ അത്രയും ടാലന്റുകൾ ഉള്ളത് സെലക്ഷൻ കമ്മിറ്റിക്ക് തലവേദനയാകും എന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യ എല്ലവരുടെയും ജോലി ഭാരം കുറച്ചു കൊണ്ടാണ് ഇപ്പോൾ ടീമുകൾ തിരഞ്ഞെടുക്കുന്നത്. ഒരുപാട് ക്രിക്കറ്റ് കളിക്കുന്നത് കൊണ്ട് തന്നെ ഇന്ത്യക്ക് പുതിയ കളിക്കാർക്ക് അവസരം നൽകാൻ ആകുന്നു. ഐപിഎൽ ഇന്ത്യക്ക് ആയി വളരെയേറെ പ്രതിഭകളെ സൃഷ്ടിക്കുന്നത് ഞങ്ങൾ കാണുന്നു,” സ്മിത്ത് പറഞ്ഞു.
“സെലക്ഷൻ പാനലും പരിശീലകരും അവർക്ക് ഏത് താരങ്ങളെയാണ് വേണ്ടതെന്നും, അമേരിക്കയിലെ പോലുള്ള പിച്ചുകളിൽ കളിക്കാൻ ഇന്ത്യയിൽ നിന്ന് ഏത് ടീമിനെയാണ് തിരഞ്ഞെടുക്കേണ്ടത് എന്നും തീരുമാനിക്കണം. അവർ എങ്ങനെ അന്തിമ ടീമിനെ തിരഞ്ഞെടുക്കും എന്ന് നോക്കാം. ധാരാണം പ്രതിഭകൾ ഇന്ത്യയിൽ ഉണ്ട്. അതുകൊണ്ട് തന്നെ ടീം തിരഞ്ഞെടുപ്പ് ഏറെ ബുദ്ധിമുട്ടുള്ളതാകും.” സ്മിത്ത് കൂട്ടിച്ചേർത്തു.