ടെസ്റ്റ് ഓപ്പണറായുള്ള സ്റ്റീവ് സ്മിത്തിന്റെ സമയത്തിന് അവസാനം. താരം ഇന്ത്യക്ക് എതിരായ പരമ്പരയിൽ ഓപ്പൺ ചെയ്യില്ല. ഗ്രീനിന് പരിക്കേറ്റത് കൂടെ കണക്കിലെടുത്ത് മധ്യനിര സ്ഥാനത്തേക്ക് സ്മിത്ത് മടങ്ങുമെന്ന് ദേശീയ സെലക്ടർ ജോർജ്ജ് ബെയ്‌ലി സ്ഥിരീകരിച്ചു.

ഡേവിഡ് വാർണറുടെ വിരമിക്കലിന് ശേഷമായിരുന്നു സ്മിത്ത് ഒപ്പണറായി എത്തിയത്, പക്ഷേ ന്യൂസിലാൻഡ് പരമ്പരയിൽ നാല് ഇന്നിംഗ്സുകളിൽ നിന്ന് 51 റൺസ് മാത്രമാണ് സ്മിത്തിന് നേടാനായത്.