ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ആദ്യ സെഷന് വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാന്. റണ്‍സ് തീരെ മന്ദഗതിയിലാണ് പാക്കിസ്ഥാന് നേടിയതെങ്കിലും വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷന് ഒഴിവാക്കുവാന്‍ സാധിച്ചു എന്നത് ടീമിനു ആത്മവിശ്വാസം നല്‍കും. നഥാന്‍ ലയണിനെ ഏറെ ബഹുമാനത്തോടെയാണ് പാക്കിസ്ഥാന് ഓപ്പണര്‍മാര്‍ നേരിട്ടത്. അതേ സമയം ജോണ്‍ ഹോളണ്ടിനെതിരെ റണ്‍സ് നേടുവാനും പാക്കിസ്ഥാന് താരങ്ങള്‍ ശ്രദ്ധിച്ചു. 31 ഓവറുകള്‍ പിന്നിടുമ്പോള്‍ 89 റണ്‍സാണ് പാക്കിസ്ഥാനു സാധിച്ചത്.
3 റണ്‍സിനു താഴെയായിരുന്ന റണ്‍റേറ്റ് മൂന്നിനു മുകളിലേക്ക് പാക്കിസ്ഥാന് എത്തിക്കാനായത് ലഞ്ചിനോടടുത്തപ്പോളാണെങ്കിലും ലഞ്ചിനു പിരിയുമ്പോള്‍ റണ്‍ റേറ്റ് വീണ്ടും 3നു താഴേക്ക് പോയി. ജോണ്‍ ഹോളണ്ടിനെതിരെ യഥേഷ്ടം റണ്‍സ് കണ്ടെത്താനായപ്പോള്‍ താരത്തിന്റെ എക്കണോമി 5നു മുകളിലാണ് ആദ്യ സെഷനില്‍.
48 റണ്‍സുമായി മുഹമ്മദ് ഫഹീസും 36 റണ്‍സ് നേടി ഇമാം ഉള് ഹക്കുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ആദ്യം പ്രഖ്യാപിച്ച ടെസ്റ്റ് ടീമില്‍ സ്ഥാനമില്ലായിരുന്നുവെങ്കിലും അവസാന നിമിഷം ടീമിനൊപ്പം ചേരുവാന്‍ മുഹമ്മദ് ഹഫീസിനോട് ആവശ്യപ്പെടുകയായിരുന്നു. ടീമിനൊപ്പമെത്തിയ ഹഫീസിനു ആദ്യ ഇലവനില്‍ സ്ഥാനവും ലഭിച്ചു.