ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലെത്താനുള്ള ശ്രീലങ്കയുടെ സാധ്യതകൾ ന്യൂസിലൻഡിനെതിരായ വിജയത്തോടെ സജീവമായി. 2-0ന് പരമ്പര ജയിച്ച ശ്രീലങ്ക WTC ചാമ്പ്യൻഷിപ്പിൽ മൂന്നാമത് ആയി.

ഈ ക്ലീൻ സ്വീപ്പ് ശ്രീലങ്കയുടെ വിജയശതമാനം 55.56% ആയി ഉയർത്തി, ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ള ഇന്ത്യയുമായും ഓസ്‌ട്രേലിയയുമായും ഉള്ള ശ്രീലങ്കയുടെ ദൂരം ഇതോടെ കുറഞ്ഞു.. 62.50 പിസിടി ആണ് ഓസ്‌ട്രേലിയക്ക് ഉള്ളത്.
ന്യൂസിലൻഡിൻ്റെ പരമ്പര തോൽവി അവരെ സ്റ്റാൻഡിംഗിൽ ഏഴാം സ്ഥാനത്തേക്ക് തള്ളിവിട്ടു, പിസിടി 37.50 മാത്രമാണ് അവർക്കു ഉള്ളത്. ശ്രീലങ്കയുടെ ശേഷിക്കുന്ന WTC മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളും ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ഹോം ടെസ്റ്റുകളും ഉൾപ്പെടുന്നു.