ശ്രീലങ്കയ്ക്ക് ന്യൂസിലൻഡിൽ മികച്ച തുടക്കം

Newsroom

ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ ന്യൂസിലൻഡും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിൽ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് നേടി നല്ല തുടക്കം കുറിച്ചു. ടോസ് നേടിയ ന്യൂസിലൻഡ് ആദ്യം ബൗൾ തിരഞ്ഞെടുത്തു, അവരുടെ ബൗളർമാർ ശ്രീലങ്കൻ ബാറ്റിംഗ് നിരയെ ആദ്യം പേടിപ്പിച്ചു എങ്കിലും പതിയെ ശ്രീലങ്കൻ ബാറ്റേസ് താളം കണ്ടെത്തി. 83 പന്തിൽ 16 ബൗണ്ടറികളുൾപ്പെടെ 87 റൺസ് നേടിയ കുശാൽ മെൻഡിസ് ആണ് ഇന്ന് ബാറ്റു കൊണ്ട് ഏറ്റവും നന്നായി തിളങ്ങിയത്‌.

Picsart 23 03 09 12 26 11 794

ക്യാപ്റ്റൻ ദിമുത് കരുണരത്‌നെ 87 പന്തിൽ 50 റൺസ് നേടിയപ്പോൾ ആഞ്ചലോ മാത്യൂസ് 47, ദിനേഷ് ചണ്ടിമൽ 39 എന്നിവരും ബാറ്റു കൊണ്ട് സംഭാവന. 39 റൺസുമായി ധനഞ്ചയ ഡി സില്വയും 16 റൺസുമായി രജിതയും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറിയുമാണ് ന്യൂസിലൻഡിന്റെ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകിയത്.