ഗോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ 386 റൺസ് നേടി ശ്രീലങ്ക. 4 വിക്കറ്റ് നഷ്ത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ദിമുത് കരുണാരന്തേ – കുശൽ മെന്‍ഡിസ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 281 റൺസ് നേടിയപ്പോള്‍ ഇരുവരെയും പുറത്താക്കി അയര്‍ലണ്ട് ആശ്വാസം കണ്ടെത്തുകയായിരുന്നു.
140 റൺസ് നേടിയ മെന്‍ഡിസിനെ ജോര്‍ജ്ജ് ഡോക്രെൽ പുറത്താക്കിയപ്പോള്‍ ഏതാനും ഓവറുകള്‍ക്ക് ശേഷം ദിമുത് കരുണാരത്നേയെ മാര്‍ക്ക് അഡൈര്‍ പുറത്താക്കി. 179 റൺസായിരുന്നു താരം നേടിയത്.
ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 18 റൺസുമായി ദിനേശ് ചന്ദിമലും 12 റൺസ് നേടി പ്രഭാത് ജയസൂര്യയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.














