22 പന്തിൽ 19 റൺസ് നേടുന്നതിനിടെ 6 വിക്കറ്റ് നഷ്ടം, ശ്രീലങ്ക 141 റൺസിന് പുറത്ത്

Sports Correspondent

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടി20യിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തിൽ ടീം 122/4 എന്ന നിലയിൽ നിന്ന് 22 പന്തിനിടെ 6 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 19ാം ഓവറിൽ 141 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. പത്തോവര്‍ പിന്നിട്ടപ്പോള്‍ ടീം 83/2 എന്ന നിലയിലായിരുന്നു.

ആഡം മിൽനെ അഞ്ച് വിക്കറ്റ് നേടിയാണ് ശ്രീലങ്കയുടെ തകര്‍ച്ച പൂര്‍ത്തിയാക്കിയത്. ബെന്‍ ലിസ്റ്റര്‍ രണ്ട് വിക്കറ്റ് നേടി.

37 റൺസ് നേടിയ ധനന്‍ജയ ഡി സിൽവ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ കുശൽ പെരേര 35 റൺസും ചരിത് അസലങ്ക 24 റൺസും നേടി.