“ഇന്ന് നേരിടേണ്ടി വന്നത് ലോകോത്തര ബൗളിംഗിനെ” – ശ്രീലങ്കൻ കോച്ച്

Newsroom

ലോകോത്തര ബൗളിംഗിനെ ആണ് ഇന്ന് ശ്രീലങ്ക നേരിടേണ്ടി വന്നത് എന്ന് ശ്രീലങ്ക പരിശീലകൻ സിൽവർവൂഡ്. ഇന്ത്യക്ക് മുന്നിൽ വെറും 50 റൺസിന് ശ്രീലങ്ക ഇന്ന് ഓളൗട്ട് ആയിരുന്നു. ഇന്ന് ഞങ്ങൾ ഉയർന്ന നിലവാരത്തിലുള്ള ബൗളിംഗ് ആക്രമണത്തിന് എതിരായാണ് കളിക്കേണ്ടി വന്നത്. സിറാജ് വളരെ മികച്ച രീതിയിലാണ് ബൗൾ ചെയ്തത്. സിൽവർവൂഡ് പറഞ്ഞു.

ശ്രീലങ്ക 23 09 17 20 10 07 882

അതേ സമയം ഞങ്ങൾ ഞങ്ങളുടെ സ്വന്തം ജീവിതവും ദുഷ്കരമാക്കിയെന്നും ഞാൻ കരുതുന്നു. ഇത് നമ്മുടെ നിലവാരത്തിന് താഴെയുള്ള പ്രകടനമാണ്. ഞങ്ങൾ പുറത്തായ രീതി വളരെ നിരാശാജനകമാണ്. ഡ്രസ്സിംഗ് റൂമിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ​​സിൽവർവുഡ് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

ഇന്ന് വെറും 6.1 ഓവറിൽ ഇന്ത്യ ശ്രീലങ്ക ഉയർത്തിയ ലക്ഷ്യം മറികടന്നിരുന്നു.