വെസ്റ്റിന്‍ഡീസിനെതിരെ 9 വിക്കറ്റ് വിജയം, പരമ്പര സ്വന്തമാക്കി ശ്രീലങ്ക

Sports Correspondent

വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക. ഇന്ന് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 162/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ലങ്ക ലക്ഷ്യം 1 വിക്കറ്റ് നഷ്ടത്തിൽ 18 ഓവറിൽ സ്വന്തമാക്കി.

Srilanka

68 റൺസുമായി കുശൽ മെന്‍ഡിസും 55 റൺസ് നേടി കുശൽ പെരേരയും പുറത്താകാതെ നിന്നപ്പോള്‍ 39 റൺസ് നേടിയ പതും നിസങ്കയുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.

നേരത്തെ വെസ്റ്റിന്‍ഡീസിനായി റോവ്മന്‍ പവൽ (37), ഗുഡകേഷ് മോട്ടി (15 പന്തിൽ 32) എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്. റൊമാരിയോ ഷെപ്പേര്‍ഡ് 13 പന്തിൽ 18 റൺസ് നേടി. ശ്രീലങ്കയ്ക്കായി മഹീഷ തീക്ഷണയും വനിന്‍ഡു ഹസരംഗയും രണ്ട് വീതം വിക്കറ്റ് നേടി.