ശ്രീലങ്ക ന്യൂസിലൻഡിനെ ഇന്നിംഗ്സിനും 154 റൺസിനും തോൽപ്പിച്ചു, പരമ്പരയും സ്വന്തമാക്കി

Newsroom

ന്യൂസിലൻഡിന് എതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് വൻ വിജയം. ഇന്നിങ്സിനും 154 റൺസിനും ആണ് ശ്രീലങ്ക വിജയിച്ചത്. ഇതോടെ അവർ പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റിൽ അവർ 63 റൺസിനും വിജയിച്ചിരുന്നു. ഗോളിൽ ഇന്ന് നാലാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ന്യൂസിലൻഡ് 350 റൺസിന് ഓളൗട്ട് ആവുക ആയിരുന്നു.

Picsart 24 09 29 13 05 56 816

60 റൺസ് എടുത്ത ടോം ബ്ലണ്ടൽ, 78 റൺസ് എടുത്ത ഗ്ലെൻ ഫിലിപ്സ്, 67 റൺസ് എടുത്ത സാന്റ്നർ എന്നിവർ പൊരുതി നോക്കിയെങ്കിലും ഇന്നിംഗ്സ് പരാജയം ഒഴിവാക്കാൻ ആയില്ല.

ശ്രീലങ്കയ്ക്ക് ആയി നിഷാൻ പെരിസ് രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റു വീഴ്ത്തി. പ്രഭാത് ജയസൂര്യ 3 വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ 602 എന്ന കൂറ്റൻ സ്കോർ നേടിയ ശ്രീലങ്ക ന്യൂസിലൻഡിനെ ആദ്യ ഇന്നിംഗ്സിൽ 88 റണ്ണിന് പുറത്താക്കുകയും ചെയ്തിരുന്നു.