“സൂര്യകുമാർ ആകെ മൂന്ന് പന്ത് അല്ലെ കളിച്ചുള്ളൂ” – ന്യായീകരിച്ച് രോഹിത് ശർമ്മ

Newsroom

ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും ഗോൾഡൻ ഡക്കായ സൂര്യകുമാർ യാദവിനെ പ്രതിരോധിച്ച് രോഹിത് ശർമ്മ. ഈ പരമ്പരയിൽ അദ്ദേഹം മൂന്ന് പന്തുകൾ മാത്രമാണ് കളിച്ചത് എന്നും അതുകൊണ്ട് തന്നെ ഈ പ്രകടനത്തെ എങ്ങനെ വിലയിരുത്തണം എന്ന് എനിക്കറിയില്ല എന്നും രോഹിത് ശർമ്മ പറഞ്ഞു. സത്യം പറഞ്ഞാൽ അദ്ദേഹത്തിന് ലഭിച്ച മൂന്ന് പന്തുകളും നല്ല പന്തുകൾ ആയിരുന്നു എന്നും രോഹിത് പറഞ്ഞു.

സൂര്യകുമാർ 23 03 23 13 00 04 157

ഇന്നലെ നേരിട്ടത് അത്ര നല്ല പന്തായിരുന്നില്ല. അവനു കാര്യങ്ങൾ നന്നായി അറിയാം. അവൻ വളരെ നന്നായി സ്പിൻ കളിക്കുന്ന താരമാണ്. കഴിഞ്ഞ രണ്ടു വർഷമായി നമ്മൾ അത് കണ്ടതാണ്. അതുകൊണ്ടാണ് ഞങ്ങൾ അവനെ അവസാന 15-20 ഓവറുകളിൽ ഇറക്കിയത്. രോഹിത് പറയുന്നു. അവിടെ അദ്ദേഹത്തിന് കളിക്കാൻ കഴിയുമായിരുന്നു, പക്ഷേ അദ്ദേഹത്തിന് ആകെ മൂന്ന് പന്തുകൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂ എന്നത് നിർഭാഗ്യകരമാണ്. ഇത് ആർക്കും സംഭവിക്കാം. രോഹിത് പറഞ്ഞു.

എന്നാൽ അവന്റെ കഴിവുകൾ എല്ലാം എപ്പോഴും അവന്റെ കൂടെ ഉണ്ട്. അവൻ ഇപ്പോൾ അങ്ങനെ ഒർ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത. ഇത് കടന്നു പോകും. കളിക്ക് ശേഷം രോഹിത് പറഞ്ഞു