Picsart 23 12 12 22 49 11 836

വിരാട് കോഹ്ലിയുടെ റെക്കോർഡിനൊപ്പം സൂര്യകുമാർ

വിരാട് കോഹ്‌ലിയുടെ റെക്കോർഡിന് ഒപ്പമെത്തി സൂര്യകുമാർ യാദവ്. ടി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമായി സൂര്യ ഇന്ന് മാറി. സൂര്യകുമാർ തന്റെ 56-ാം ഇന്നിംഗ്‌സിൽ ആണ് ഈ നാഴികക്കല്ലിലെത്തിയത്. 2018-ൽ ആയിരുന്നു തന്റെ 56-ാം ഇന്നിംഗ്‌സിൽ ഈ നാഴികക്കല്ല് കോഹ്‌ലി കുറിച്ചത്.

ടി20യിൽ അതിവേഗം 2000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായും സൂര്യകുമാർ മാറി. 52 ഇന്നിംഗ്‌സുകളിൽ 2000 നേടിയ പാക്കിസ്ഥാന്റെ ബാബർ അസമും മുഹമ്മദ് റിസ്‌വാനും ആണ് ഏറ്റവും വേഗതയേറിയ 2000 റൺസിന്റെ റെക്കോർഡ് ഉള്ളത്. കോഹ്‌ലി, രോഹിത് ശർമ്മ, കെഎൽ രാഹുൽ എന്നിവരാണ് ഇതിനു മുമ്പ് ഇന്ത്യക്കായി ടി20 ഇന്റർനാഷണലിൽ 2000 റൺസ് നേടിയിട്ടുള്ളത്.

Exit mobile version