സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യയ്ക്ക് മിന്നും വിജയം. 160 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് അരങ്ങേറ്റക്കാരന്‍ യശസ്വി ജൈസ്വാളിനെ ആദ്യ ഓവറിൽ തന്നെ നഷ്ടമായി. പിന്നീട് സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ബാറ്റിംഗിനിടെ ഗില്ലിനെ(6) ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 34 റൺസായിരുന്നു ഉണ്ടായിരുന്നത്.
സൂര്യയ്ക്ക് കൂട്ടായി എത്തിയ തിലക് വര്‍മ്മയും ഒരു വശത്ത് നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യയുടെ കുതിപ്പ് തുടര്‍ന്നു. മൂന്നാം വിക്കറ്റിൽ 87 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 44 പന്തിൽ 83 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ അൽസാരി ജോസഫ് പുറത്താക്കി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.
നാലാം വിക്കറ്റിൽ 43 റൺസ് കൂട്ടിചേര്‍ത്ത് തിലക് വര്‍മ്മ – ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ട് ഇന്ത്യയുടെ 7 വിക്കറ്റ് വിജയം 17.5 ഓവറിൽ സാധ്യമാക്കി. തിലക് വര്‍മ്മ 49 റൺസും ഹാര്‍ദ്ദിക് 20 റൺസും നേടി പുറത്താകാതെ നിന്നു.