ഒക്‌ടോബർ 9 ബുധനാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ടി20യിൽ അതിവേഗം 2500 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാൻ എന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡിന് ഒപ്പമെത്താൻ ഈ മത്സരത്തിൽ സൂര്യകുമാറിന് ആകും.

2024 ജൂണിൽ ടി20യിൽ നിന്ന് വിരമിച്ച കോലി 73 മത്സരങ്ങളിൽ നിന്നാണ് 2500 റൺസ് തികച്ചത്. നിലവിൽ 72 മത്സരങ്ങളിൽ നിന്ന് 2461 റൺസ് നേടിയ സൂര്യകുമാറിന് കോഹ്‌ലിയുടെ റെക്കോർഡിന് ഒപ്പമെത്താൻ വേണ്ടത് 39 റൺസ് മാത്രമാണ്. വിജയിച്ചാൽ, 67 മത്സരങ്ങളിൽ ഈ നേട്ടം കൈവരിച്ച പാക്കിസ്ഥാൻ്റെ ബാബർ അസമിന് പിന്നിൽ രണ്ടാമനായി സൂര്യകുമാർ പട്ടികയിൽ ചേരും.
Fastest to 2500 runs in T20Is
- Babar Azam (Pakistan) – 67
- Virat Kohli (India) – 73
- Mohammad Rizwan (Pakistan) – 76
- Aaron Finch (Australia) – 78
- Martin Guptill (New Zealand) – 86