അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ബോർഡ് ശ്രീലങ്കൻ ക്രിക്കറ്റിന്റെ ഐസിസി അംഗത്വം അടിയന്തര പ്രാബല്യത്തോടെ സസ്പെൻഡ് ചെയ്തു. ശ്രീലങ്കൻ ഗവൺമെന്റിന്റെ ഇടപെടൽ ചൂണ്ടി കാണിച്ചാണ് ഐ സി സി വിലക്ക് ഏർപ്പെടുത്തിയത്. ശ്രീലങ്കൻ ഗവൺമെന്റ് അവരുടെ ക്രിക്കറ്റ് ബോർഡിനെ മൊത്തമായി പുറത്താക്കിയിരുന്നു. പിന്നീട് തിരിച്ച് ആ ബോർഡിനെ കൊണ്ടു വന്നു എങ്കിലും ഐ സി സി ഗവണ്മെന്റ് ഇടപെടലുകൾ അനുവദിക്കില്ല.
ഐസിസി ബോർഡ് വെള്ളിയാഴ്ച യോഗം ചേർന്ന്, ഗുരുതരമായ നിയമ ലംഘനം ഉണ്ടെന്ന് വിധിച്ചു. സസ്പെൻഷന്റെ വ്യവസ്ഥകൾ ഐസിസി ബോർഡ് തീരുമാനിക്കും. ശ്രീലങ്കൻ ബോർഡിന് എതിരെ അന്വേഷണവും ഐ സി സി നടത്തും. വിലക്ക് മാറുന്നത് വരെ ശ്രീലങ്കയ്ക്ക് ഇനി ഐ സി സി മത്സരങ്ങൾ കളിക്കാൻ ആകില്ല.