അഡ്‌ലെയ്ഡിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റിനിടെ മൈതാനത്തുണ്ടായ ഏറ്റുമുട്ടലിന് മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും എതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി. ഐസിസി പെരുമാറ്റച്ചട്ടത്തിൻ്റെ ആർട്ടിക്കിൾ 2.5 ലംഘിച്ചതിന് ഇന്ത്യൻ പേസർ സിറാജിന് മാച്ച് ഫീയുടെ 20% പിഴ ചുമത്തി. ട്രാവിസ് ഹെഡും കുറ്റക്കാരനാണെന്ന് കണ്ടെത്തി.
രണ്ട് കളിക്കാർക്കും അവരുടെ അച്ചടക്ക റെക്കോർഡുകളിൽ ഡീമെറിറ്റ് പോയിൻ്റ് ലഭിച്ചു. കഴിഞ്ഞ 24 മാസത്തെ അവരുടെ ആദ്യത്തെ കുറ്റമാണിത്. അത് കൊണ്ടാണ് സസ്പെൻഷൻ ഒഴിവാക്കിയത്. യോർക്കർ ഉപയോഗിച്ച് ഹെഡ്‌സിനെ പുറത്താക്കിയ ശേഷം സിറാജും ഹെഡും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.